
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യ കൊവിഡ് പരിശോധ നടത്താൻ വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചത്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
രോഗബാധിതരെയും സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തി രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് പിസിആർ ടെസ്റ്റ് നടത്തുന്ന സ്വകാര്യമേഖലാ ക്ലിനിക്കുകൾക്കും അംഗീകാരം നൽകുമെന്നും പറഞ്ഞു.
ഇതോടകം 7 ലാബുകൾ അംഗീകാരത്തിനായി അപേക്ഷ നൽകിയതായും പരിശോധന നടത്തിയശേഷം അതിൽ ഒരെണ്ണത്തിന് അംഗീകാരം നൽകിയതായും അറിയിച്ചു. എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ സ്വകാര്യ മേഖലയിലെ കൊവിഡ് പരിശോധനാ നിരക്ക് ഏകീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല