
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാർക്കും വാർഷികാവധി എടുക്കാൻ അനുമതി നൽകി. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചത്. പിന്നീട് രണ്ട് തവണയായി മന്ത്രാലയം ഇത് നീട്ടുകയും ചെയ്തു.
ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ വാർഷികാവധി മരവിപ്പിച്ച നടപടി പിൻവലിച്ചത്. കുവൈത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ കുറവാണ്. പ്രതിദിന കെവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ജീവനക്കാരുടെ വാർഷികാവധി മരവിപ്പിക്കാൻ തീരുമാനിച്ചത്.
മാനസിക സമ്മർദത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ അവധി എടുക്കാൻ സാധിക്കാത്തത് വലിയ നിരാശയായിരുന്നു. എന്നാൽ കൊവിഡ് കുറയുന്നതും കാര്യങ്ങൾ പഴയ രീതിയിലേക്ക് വരുന്നതും വലിയ ആശ്വാസമാണ് നൽക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല