
സ്വന്തം ലേഖകൻ: കുവൈത്ത് ചുട്ടു പൊള്ളുന്നു. ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിലാണ് ഏറ്റവും കൂടിയ ചൂട് 53.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തിയത്. കുവൈത്തിലെ നുവൈസിബ് പ്രദേശത്താണ് 53.2 ഡിഗി ചൂട് രേഖപെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിൽ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനകം ലോകത്തിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയ 15ൽ എട്ടു സ്ഥലങ്ങളും കുവൈത്തിൽ ആണെന്നത് ഗൗരവത്തോടെ കാണണമെന്നാണ് വിലയിരുത്തൽ. ലോകരാജ്യങ്ങളിലെ താപനില രേഖപ്പെടുത്തുന്ന ആഗോള വെബ്സൈറ്റായ എൽഡോറാഡോ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാ റാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള 15 സ്ഥലങ്ങളുടെ പട്ടികയാണ് സൈറ്റിൽ നൽകിയിരിക്കുന്നത്.
നുവൈസീബ് 53.2 ഡിഗ്രി (കുവൈത്ത്), ജഹ്റ 49.7 ഡിഗ്രി (കുവൈത്ത്), സുലൈബിയ 49.2 ഡിഗ്രി (കുവൈത്ത്), അമറ 49 ഡിഗ്രി (ഇറാഖ്), മിത്രിബ 49 ഡിഗ്രി (കുവൈത്ത്), കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 48.8 ഡിഗ്രി, അബ്ദലി 48.7 ഡിഗ്രി (കുവൈത്ത്), ബസ്ര വിമാനത്താവളം 48.6 ഡിഗ്രി (ഇറാഖ്), എഫ്.എ.ഒ 48.6 ഡിഗ്രി (ഇറാഖ്), വഫ്ര 48.5. ഡിഗ്രി (കുവൈത്ത്), അൽ സബ്രിയ 48.5. ഡിഗ്രി (കുവൈത്ത്), ഹസ്സി മിസ്സഉൗദ് 48.3 ഡിഗ്രി (അൾജീരിയ), ഉമിദിയ 48.2. ഡിഗ്രി (ഇറാൻ), ബദ്റ 48 ഡിഗ്രി (ഇറാഖ്), ഐൻ സലാ 48 ഡിഗ്രി (അൾജീരിയ) എന്നിവയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ 15 പ്രദേശങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല