1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2022

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ല​വി​ലു​ള്ള ഡാ​റ്റാ​ബേ​സ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യം. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രും ഓ​ൺ​ലൈ​നി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മാ​സം 22 ആ​ണ് അ​വ​സാ​ന തി​യ​തി.

https://forms.gle/vFjaUcJJwftrgCYE6 എ​ന്ന ഗൂ​സ്ൾ ഫോം ​വ​ഴി എ​ളു​പ്പ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ അ​വ​സാ​ന ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ന്ന​ത്. ഏകദേശം പതിനായിരത്തോളം എൻജിനീയർമ്മാരാണു കുവൈത്തിൽ ജോലി ചെയ്യുന്നത്.

അതിനിടെ കുവൈത്തിൽ തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിൽ ( ഇദ്‌ൻ അമൽ ) പ്രതി വർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന നിയമം റദ്ധാക്കി. മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ ഡോ. മുബാറക് അൽ ആസിമിയാണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്‌ഥാനത്തിൽ തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് എത്ര ആയിരിക്കണമെന്ന് തീരുമാനിക്കുവാൻ തൊഴിലുടമക്ക് മാത്രമേ അവകാശം ഉള്ളൂ എന്നും ഇതിനു നിശ്ചിത പരിധി ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.