1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്‌മെന്റ് സംവിധാനമാണ് madad. അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും ലഭ്യമാണ്.

ഇന്ത്യക്കാര്‍ നേരിടുന്ന കോടതി കേസുകള്‍, നഷ്ടപരിഹാരം, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, വിദേശത്തു ജയിലില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, മൃതദേഹം നാട്ടിലെത്തിക്കുക, തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തുടങ്ങിയ നിരവധി പ്രശ്‌ന പരിഹാരത്തിന് madad മായി ബന്ധപെടാവുന്നതാണ്.

കുവൈത്തിൽ സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടുന്ന വീട്ടു ജോലിക്കാരും ഡ്രൈവര്‍ മാരും കൂടുന്നു

കുവൈത്തില്‍ വീട്ടു ജോലിക്കാരും ഡ്രൈവര്‍ മാരും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടുന്നു. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടെ തൊഴിലുടമകളുടെ വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.കൊവിഡ് പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് ഏറ്റവും അധികം , ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് പുനരാരംഭിക്കാത്തതും രാജ്യത്തേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റു നിര്‍ത്തിവെച്ചതും. സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിച്ചു.

കൂടാതെ പല സ്പോണ്‍സര്‍മാര്‍ ഒപ്പിട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ചതും ഒളിച്ചോടാന്‍ ഇടയാക്കി. അതേസമയം പരിശോധനയില്‍ പിടിയിലാക്കുന്നവര്‍ക്കെതിരെയും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും ശിക്ഷ നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗത്തോട് ബന്ധപ്പെട്ട അധികൃതര്‍ ആവശ്യപെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.