
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ എംബസി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.
മുമ്പ് വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ നാട്ടില്‍ പോകാനായി നിരവധി പേര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പലരും യാത്ര ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവരുടെ യഥാര്‍ഥ കണക്ക് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എംബസി പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
യാത്രക്കാരന്റെ കൃത്യമായ പേര്, ഇ മെയില്‍, കുവൈത്തിലെ ഫോണ്‍ നമ്പര്‍, വന്ദേഭാരത് ദൗത്യത്തിനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, വീസ സ്റ്റാറ്റസ്, ഇന്ത്യയിലെ സംസ്ഥാനം, അടുത്തുള്ള വിമാനത്താവളം എന്നീ വിവരങ്ങള്‍ സഹിതം നവംബര്‍ അഞ്ചിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു എംബസ്സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇമെയിൽ: pic.kuwait@mea.gov.in
വെബ്സൈറ്റ് ലിങ്ക്: https://forms.gle/R12a8XDxYXfroXUaA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല