
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നേരിട്ട് പരാതികള്‍ ബോധിപ്പിക്കുന്നതിനായി വാട്‌സാപ്പ് ഹെല്‍പ് ലൈന്‍ ഡസ്‌ക് ആരംഭിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും തങ്ങളുടെ പരാതികള്‍ വാട്‌സാപ്പ് വഴി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
കുവൈത്തിലെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും വാട്‌സാപ് ഹെല്‍പ്‌ലൈന്‍ ഡസ്‌ക് വഴി എംബസിയിലെ വിവിധ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും പരാതികള്‍ അറിയിക്കാനുമായി 12 വാട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള ലാന്‍ഡ്‌ലൈന്‍, മൊബൈല്‍ നമ്പര്‍, ഈ മെയില്‍, നേരിട്ടുള്ള സന്ദര്‍ശന സൗകര്യങ്ങള്‍ക്ക് പുറമേയാണ് വാട്‌സാപ് സൗകര്യം.
പരാതിക്കാരുടെ പേര്, വിലാസം, ബന്ധപ്പെടേടേണ്ട നമ്പര്‍ മുതലായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വേണം പരാതിയും നിര്‍ദേശവും എംബസിക്ക് അയക്കേണ്ടത്. അതേസമയം വീട്ടു ജോലിക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ പരാതികള്‍ അറിയിക്കാനും അന്വേഷണങ്ങള്‍ക്കും +965-51759394, +965-55157738 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്‌സാപ് മെസേജ് അയക്കുകയോ ചെയ്യാവുന്നതാണ്.
മറ്റു വിഭാഗങ്ങളിലേക്കുള്ള പരാതികളും അന്വേഷണങ്ങളും ടെക്‌സ്റ്റ് മെസേജ് ചെയ്യേണ്ടതാണ്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് 4.30 വരെ പരാതികള്‍ക്കുള്ള മറുപടി ലഭിക്കുമെന്നും എംബസി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല