1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2021

സ്വന്തം ലേഖകൻ: കു​​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​ന സ​മ​യം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ മാ​റ്റി. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ എം​ബ​സി പു​തി​യ തീ​രു​മാ​നം. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം തു​ട​രു​മെ​ന്നും അ​ടി​യ​ന്ത​ര കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സായാഹ്ന സവാരിക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്

കർഫ്യു സമയത്ത് സായാഹ്ന സവാരിക്ക് ഇറങ്ങുന്നവർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈകിട്ട് 5ന് കർഫ്യു ആരംഭിച്ച് കഴിഞ്ഞാലും റസിഡൻ‌ഷ്യൽ പ്രദേശങ്ങളിൽ ചിലർ വ്യായാമത്തിന് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ട്. കാൽനടയായും ചിലർ സൈക്കിളിലും പുറത്തിറങ്ങുന്നു.

എന്നാൽ പ്രത്യേക ആവശ്യങ്ങൾക്ക് പ്രത്യേക പാസുള്ളവർക്ക് മാത്രമാണ് രാത്രി പുറത്തിറങ്ങാൻ അനുമതിയെന്ന് മന്ത്രാലയം അറിയിച്ചു. മഗ്‌രിബ്, ഇശാ, സുബഹി എന്നീ നമസ്കാരത്തിന് പള്ളികളുടെ തൊട്ടടുത്തുള്ളവർക്ക് കാൽ‌നടയായി പോകാം. അല്ലാതെയുള്ള യാത്രകളെല്ലാം നിയമലംഘനമായി കണക്കാക്കും.

ക​ർ​ഫ്യൂ ലം​ഘ​നം: 27 പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 27 പേ​ർ അ​റ​സ്​​റ്റി​ലാ​യി. 19 കു​വൈ​ത്തി​ക​ളും എ​ട്ട്​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റ്റേി​ൽ മൂ​ന്നു​പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ട്ടു​പേ​ർ, ഫ​ർ​വാ​നി​യ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒാ​രോ​രു​ത്ത​ർ, മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടു​പേ​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 12 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.