1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2022

സ്വന്തം ലേഖകൻ: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ചില പ്രവാസികൾ വ്യാജമായി ഉണ്ടാക്കയതായി ആരോപണം ഉയരുന്നു. ഇന്ത്യയില്‍ നിന്ന് കുവെെറ്റിലേക്ക് പോയ പ്രവാസികൾ ആണ് ഇത്തരത്തിൽ വ്യാജമായ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് ആരോപണം. ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ കുവെെറ്റ് പാര്‍ലമെന്റ് അംഗം മുബാറക് അല്‍ ഹജ്റഫ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്‍മദ് നാസര്‍ അല്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടുജോലിക്കായി ഇന്ത്യയിൽ നിന്നും ചില ആളുകളെ നിയമിച്ചിരുന്നു. സ്‍പോണ്‍സര്‍മാര്‍ വഴിയാണ് നിയമിച്ചത്. ഈ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാനായി അപേക്ഷിച്ചപ്പോള്‍ ആണ് ഇവരുടെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കയതായി തെളിഞ്ഞിരിക്കുന്നത്. ഈ വിവരം അധികൃതരിൽ നിന്നും ലഭിച്ചുവെന്നാണ് അഭ്യൂഹം. ഇന്ത്യയിലെ കുവെെറ്റ് എംബസിയുടെ സീല്‍ ഉണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ വ്യാജമായി ഉണ്ടാക്കിയിരിക്കുന്നതായി പറയുന്നത്.

ഇന്ത്യയിലെ കുവെെറ്റ് എംബസിയുടെ സീലുകള്‍ നഷ്ടപ്പെട്ടതായി അറിയിച്ചിട്ടുണ്ടോ എന്നാണ് കുവെെറ്റ് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്റ് അംഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി സീലുകൾ മോഷണം പോയിട്ടുണ്ടെങ്കിൽ എത്രഎണ്ണം പോയെന്നും ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ അല്ലാതെ മറ്റു രാജ്യങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കാൻ പാര്‍ലമെന്റ് അംഗം വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.