1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ കുവൈത്തില്‍ എഴുതാന്‍ അനുമതി. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്‌കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല.

ഇതു സംബന്ധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം- സ്വകാര്യ വിദ്യാഭ്യാസ വിഭാഗം- അസി.അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ ഹാദി അല്‍ ഹുവൈലെയാണ് ഉത്തരവിറക്കിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സെപ്റ്റംബറില്‍ മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ദി​വ​സം അ​ഞ്ചു​മു​ത​ൽ എ​ട്ട്​ കു​ട്ടി​ക​ളെ വ​രെ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യി ക​ണ്ടെ​ത്തു​ന്നു​ണ്ട്. സെ​പ്​​റ്റം​ബ​റോ​ടെ സ്​​കൂ​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കു​ട്ടി​ക​​ളി​ലെ കോ​വി​ഡ്​ വ​ർ​ധ​ന.

കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി രാജ്യം സാധാരണഗതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി. വൈകിട്ട് 5മുതൽ രാവിലെ 5 വരെയുണ്ടായിരുന്ന കർഫ്യൂ കഴിഞ്ഞ ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.