
സ്വന്തം ലേഖകൻ: 21മുതൽ കുവൈത്തിൽനിന്ന് പുറത്തുപോകുന്നവർ തിരിച്ചെത്തുമ്പോൾ ക്വാറന്റീനുള്ള ഹോട്ടൽ ബുക്കിങും മുൻകൂട്ടി നടത്തേണ്ടി വരും. വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതാണ് അക്കാര്യം. 21മുതൽ കുവൈത്തിൽ പ്രവേശിക്കുന്നവർക്ക് 7ദിവസം ഹോട്ടലിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമാണ്. ചെലവ് യാത്രക്കാർ വഹിക്കണം.
യാത്രക്കാരൻ ക്വാറന്റീൻ സംവിധാനം ഏർപ്പെടുത്തിയെന്ന് വിമാന കമ്പനികൾ ഉറപ്പാക്കണം. സമാനമായി കുവൈത്തിൽനിന്ന് പുറത്ത് പോകുന്നവർ തിരിച്ചെത്തുമ്പോഴുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീന് ഹോട്ടൽ ബുക്കിങ് മുൻകൂർ നടത്തണം.റിട്ടേൺ ടിക്കറ്റിൽ പോകുന്നവരായാലും വൺവേ ടിക്കറ്റുമായി പോകുന്നവരാണെങ്കിലും തിരിച്ചെത്തുമ്പോഴുള്ള ക്വാന്റീറീന് 7 ദിവസത്തെ ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കും.
യാത്രാ തീയതി മാറുന്നതിനനുസരിച്ച് ഹോട്ടലിൽ താമസിക്കുന്നതിന്റെ തീയതിയും മാറ്റാനാകുംവിധം ബുക്കിങിന് ഹോട്ടലുകാർക്കും നിർദേശം നൽകും. കുവൈത്ത് ജീവിതം അവസാനിപ്പിച്ച് പോകുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല