1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2021

സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി 21 മുതല്‍ കുവൈത്തിലെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനു ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്.

രാജ്യത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പായി ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍, യാത്രക്കാരന് കുവൈത്ത് മുസാഫിര്‍ ആപ്പിലൂടെ ബുക്ക് ചെയ്യാം. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഹോട്ടലുകളും മുസാഫിര്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിത ശ്രമങ്ങള്‍ നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ക്വാറന്റൈന്‍ കാലയളവില്‍ യാത്രക്കാരന്‍ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു എന്നുറപ്പുവരുത്തേണ്ടത് ഹോട്ടലുടമകളുടെ ഉത്തരവാദിത്തമായിരിക്കും. കൊറോണ വൈറസ് പകരുന്നത് തടയാന്‍ അടച്ച ബോക്‌സുകളില്‍ ആയിരിക്കും ഭക്ഷണം നല്‍കുക. ക്വാറന്റൈനുള്ള ചെലവ് യാത്രക്കാരനില്‍ നിന്നുമാണ് ഈടാക്കുക.

കുവൈത്തിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പായി ക്വാറന്റൈനുള്ള ഹോട്ടല്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ തുക മുന്‍കൂറായി നല്‍കണം. ഇത് റീ ഫണ്ട് ചെയ്യുന്നതല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.