1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവേശിക്കുന്നവർക്കു 21 മുതൽ 7 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീൻ നിർബന്ധമാണെന്നിരിക്കെ ഹോട്ടൽ മുറികളുടെ വാടക സംബന്ധിച്ച് ഹോട്ടലുടമകളുടെ സംഘടന അധികൃതർക്ക് നിർദേശം സമർപ്പിച്ചു.

3,4,5 നക്ഷത്ര ഹോട്ടലുകളിലാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീൻ ഏർപ്പെടുത്തുന്നത്. 6 രാത്രിയും 7 പകലും ചേർത്തുള്ളതാണ് വാടക. 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ‌റീന് ശേഷം 7 ദിവസം ഹോം ക്വാറൻ‌റീൻ കൂടി നിർബന്ധമാണ്.

ഔദ്യോഗിക അനുമതിയ്ക്കായി സമർപ്പിച്ച നിർദേശങ്ങൾ ഇവയാണ്:

5 നക്ഷത്ര ഹോട്ടൽ

സിംഗിൾ റൂം: 270 ദിനാർ

ഡബിൾ റൂം: 330 ദിനാർ

4 നക്ഷത്ര ഹോട്ടൽ

സിംഗിൾ റൂം : 180 ദിനാർ

ഡബിൾ റൂം : 240 ദിനാർ

3 നക്ഷത്ര ഹോട്ടൽ

സിംഗിൾ റൂം : 120 ദിനാർ

ആരോഗ്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യുകയും വിലനിർണയിക്കുകയും ചെയ്യാത്ത മരുന്നുകൾ വിൽക്കുകയോ ഓഫറുകൾ പ്രഖ്യാപിക്കുകയോ ചെയ്യരുതെന്ന് ഫാർമസികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗൾഫിലെയും രാജ്യാന്തര നിലവാരത്തിലുമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിൽ മരുന്നുകളുടെ റജിസ്ട്രേഷനും വിലനിർണയവുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന-ഭക്ഷ്യ നിയന്ത്രണ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുല്ല അൽ ബദർ പറഞ്ഞു.

മരുന്ന് വില പാക്കറ്റിനു പുറത്ത് ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിനൊപ്പം മരുന്ന് വില ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉപഭോക്താക്കൾ മരുന്ന് വില സംബന്ധിച്ച സംശയം വെബ്സൈറ്റിലെ പട്ടികയുമായി തുലനം ചെയ്യാൻ സാധിക്കമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.