
സ്വന്തം ലേഖകൻ: അടഞ്ഞു കിടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സിവില്‍ ഏവിയേഷന്‍ വക്താക്കള്‍ അറിയിച്ചു. പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വര്‍ധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സര്‍വീസ് പുനരാരംഭിച്ചതും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റദാക്കിയ വിമാന സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതോടൊപ്പം യാത്രക്കാരുടെ സുഗമമായ യാത്രാ സൗകര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയാണ് വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ ശേഷി 5000 ആയി ഉയര്‍ത്തിയത്.
അതേസമയം ജൂലൈ 14 മുതല്‍ ജൂലൈ 24 വരെ രാജ്യത്ത് 877 വിമാന സെവീസുകളിലായി 73,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും അല്‍ ഫൗസാന്‍ അറിയിച്ചു. കൂടാതെ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ പ്രമാണിച്ചു വിമാന താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അല്‍ ഫൗസാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല