1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2022

സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം ജൂലൈയോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ 60% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ദിവസേന 300 വിമാന സർവീസുകളാണു നടത്തുന്നത്. ജൂലൈയോടെ ഇത് 500 ആയി ഉയരുമെന്നും പറഞ്ഞു.

ഈദ് അവധിദിനങ്ങളില്‍ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം യാത്രക്കാര്‍. ഈമാസം 28 മുതല്‍ മെയ് എട്ടു വരെയുള്ള ദിവസങ്ങളില്‍ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മാത്രം കണക്കാണിത്. 2,800 വിമാനങ്ങളിലായി ഏകദേശം 352,000 പേരാണ് കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുക. ഇതില്‍ 60% ഡിപ്പാര്‍ച്ചര്‍ യാത്രക്കാരാണ്.

ദുബൈ, ഇസ്താംബുള്‍, സബീഹ, ജിദ്ദ, കെയ്റോ, ദോഹ എന്നിവിടങ്ങളില്‍ പെരുന്നാള്‍ അവധി ചെലവഴിക്കാന്‍ ഏകദേശം 208,000 പേരാണ് വിമാന ടിക്കറ്റെടുത്തിരിക്കുന്നത്. ഈദ് അവധി നാളുകളിലെ തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകളും ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഡി.ജി.സി.എ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.