1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. പ​ര​മാ​വ​ധി പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7500ൽ​നി​ന്ന്​ 10,000 ആ​യാ​ണ്​ ഉ​യ​ർ​ത്തു​ന്ന​ത്. കൂ​ട്ടി​യ 2500 സീ​റ്റ്​ ഇ​ജി​പ്​​തി​ൽ​നി​ന്നാ​ണ്. 1250 സീ​റ്റ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​നും ജ​സീ​റ എ​യ​ർ​വേ​സി​നും 1250 സീ​റ്റ്​ ഇൗ​ജി​പ്​​ഷ്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കും.

ഇ​ന്ത്യ​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്​. ഇ​ന്ത്യ, ഈ​ജി​പ്‌​ത്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് കു​വൈ​ത്ത് റെ​ഡ് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​ൻ മാ​തൃ​സ​ഭ അ​നു​മ​തി ന​ൽ​കു​ക​യും യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വി​വ​രി​ച്ച്​ ഡി.​ജി.​സി.​എ വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന തീ​യ​തി വ്യോ​മ​യാ​ന വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ​കു​പ്പു​മാ​യി കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. ധാ​ര​ണ​യാ​യാ​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ റെ​ഡ്‌​ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ത​ടസ്സം പ്രതിദിന ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ത്ത​താ​ണ്.

ഇ​ത്​ വ​ർ​ധി​പ്പി​ക്കാ​തെ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്​ ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പി​െൻറ നി​ല​പാ​ട്​ എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മ​ന്ത്രി​സ​ഭ​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിമാനത്താവളത്തിലെത്താവുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു. യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പതിനായിരക്കണക്കിന് പ്രവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.