1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2021

സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് 1000 ദിനാർ ഈടാക്കി പുനഃസ്ഥാപിച്ചേക്കും. ഈ വിഭാഗത്തിൽ‌പ്പെട്ടവരുടെ ഇഖാമ പുതുക്കുന്നത് ജനുവരി തൊട്ട് നിർത്തലാക്കിയിരിക്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എം‌പിമാർ ഉൾപ്പെടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൻ‌തുക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്ന ആലോചന.

വർഷംതോറും 2000 ദിനാർ ഫീസും പുറമെ ഇൻഷുറൻസ് തുകയും ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്നായിരുന്നു ആദ്യ നിർദേശം. സാധാരണക്കാർക്ക് താങ്ങാനാകാത്തതാണ് ഈ നിർദേശം എന്നതിനാൽ ഫീസ് ചുരുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടായി. 500 ദിനാർ ഫീസും 500 ദിനാർ മെഡിക്കൽ ഇൻഷുറൻസ് തുകയും എന്ന നിലയിൽ 1000 ദിനാർ ഈടാക്കി ഇഖാമ പുതുക്കി നൽകാമെന്നാണ് പുതിയ നിർദേശം ഉയർന്നിട്ടുള്ളത്. ഈ നിർദേശം മന്ത്രിസഭ താമസിയാതെ അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്.

52963 വാക്സിനേഷൻ സർട്ടിഫിക്കറ്റ് തള്ളി

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ വിദേശത്ത് നിന്ന് റജിസ്റ്റർ ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ 52963 എണ്ണം പരിശോധനയിൽ തള്ളി. 91805 സർട്ടിഫിക്കറ്റുകളാണ് ഞായറാഴ്ച വരെ അംഗീകരിച്ചത്. അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ട 165145 സർട്ടിഫിക്കറ്റുകളിൽ 144768 സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 52963 സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നിഷേധിച്ചത്.

വിദേശത്തുള്ളവർ കുവൈത്തിൽ പ്രവേശിക്കുന്നതിന് വാസ്കിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അനുമതി നൽകേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. കുവൈത്ത് അംഗീകരിക്കാത്ത വാക്സിനേഷൻ സ്വീകരിച്ചത്, ക്യു‌ആർ കോഡ് ഇല്ലാത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് അപേക്ഷ നിരാകരിക്കാൻ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.