
സ്വന്തം ലേഖകൻ: കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രക്ഷിതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ശിശു അവകാശ സംരക്ഷണ ഓഫിസ് മേധാവി ഡോ. ഡോ . മുന അൽ ഖവാരി പറഞ്ഞു. കുട്ടികൾക്ക് കൃത്യസമയത്ത് കുത്തിവെപ്പ് എടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കിൽ ശിശു സംരക്ഷണ നിയമത്തിലെ ആർട്ടിക്ൾ 83 പ്രകാരം ആറു മാസത്തെ തടവുശിക്ഷയോ 1000 ദീനാർ പിഴയോ വിധിക്കും.
ഇതുസംബന്ധിച്ച് രാജ്യത്തുടനീളം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ചില രക്ഷിതാക്കൾ കുട്ടികൾക്ക് കുത്തിവെപ്പ് എടുക്കുന്നതിൽനിന്ന് മാറിനിൽക്കുന്നതായ പരാതി ലഭിച്ചതായും അവർ വ്യക്തമാക്കി.
എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പും മരുന്നും നൽകിയാലേ സമൂഹത്തിൽനിന്ന് രോഗങ്ങളെ തുരത്താൻ കഴിയൂ. അല്ലാത്തപക്ഷം വാക്സിൻ ഉപയോഗിക്കാത്തവരിലൂടെ രോഗങ്ങൾ തിരിച്ചെത്തും. സൗജന്യമായാണ് ഇത്തരം മരുന്നുകൾ നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല