
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. രാവിലെ എട്ടിന് പുറപ്പെടുന്ന വിമാനമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാർക്ക് നൽകിയതായി എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് കാൻസൽ ചെയ്യാം. അല്ലെങ്കിൽ അടുത്ത വിമാനത്തിന് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
കുവെെറ്റിൽ നിന്നും ഉള്ള യാത്ര ദുരിതം അവസാനിക്കുന്നില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാക്കി ചുരുക്കിയത് കഴിഞ്ഞ ആഴ്ചയാണ്. ഞായർ, ചൊവ്വ ദിവസങ്ങളിലായി രണ്ട് സർവിസുകൾ ആണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അത് ഇപ്പോൾ ഒരു ദിവസം മാത്രമാക്കി ചുരുക്കി. അടുത്ത വെള്ളിയാഴ്ച മുതൽ പുതിയ ഷെഡ്യൂൾ നിലവിൽ വരും. ഇതോടെ യാത്രക്കാരുടെ ദുരിതം തുടരും.
തിരക്കുള്ള കോഴിക്കോട്ടേക്ക് ആഴ്ചയിൽ ഇപ്പോൾ അഞ്ച് ഷെഡ്യൂൾ ആണ് ഉള്ളത്. അത് നിലവിൽ തുടരും. ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ക്രിസ്തുമസ്, ന്യൂയർ തിരക്ക് പ്രമാണിച്ചുണ്ടായിരുന്ന തിരക്ക് കുറഞ്ഞിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദിനാർ ആയിട്ടുണ്ട്. കോഴിക്കോട്ടേക്ക് 43 ദിനാർ ആയിട്ടുണ്ട്. കൂടാതെ ഫെബ്രുവരി 14 വരെ യാത്ര ചെയ്യുന്നവർക്ക് ബാഗേജ് നിരക്ക് കൂട്ടിയിട്ടുണ്ട്. ബാഗേജ് 30 കിലോയിൽനിന്ന് 40 കിലോ ആണ് ആക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല