
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടുന്നവരെ വീണ്ടും സർക്കാർ സർവീസിൽ തിരിച്ചെടുക്കില്ലെന്ന് സിവിൽ സർവീസ് കമ്മീഷൻ.
കഴിഞ്ഞ വർഷം പിരിച്ചുവിടേണ്ടവരുടെ സേവനകാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചുവെങ്കിലും ചില സ്ഥാപനങ്ങളിൽ പകരം നിയമനം ആകാത്തതിനാൽ പട്ടികയിലുള്ളവരെ തന്നെ വീണ്ടും നിയമിക്കുന്നതിനുള്ള കരാറുമായി സിവിൽ സർവീസ് കമ്മീഷനെ സമീപിക്കുന്നുണ്ട്. എന്നാൽ അത്തരക്കാർക്ക് നിയമനം നൽകേണ്ടതില്ലെന്നാണ് തീരുമാനം.
അതിനിടെ കഴിഞ്ഞ 6 മാസ്ത്തിനിടെ സ്വകാര്യമേഖലയിൽ നിന്ന് 6158 സ്വദേശികൾ തൊഴിൽ ഉപേക്ഷിച്ചു. അതേസമയം സർക്കാർ മേഖലയിലോ സ്വകാര്യമേഖലയിലോ ജോലി ലഭിക്കുന്നതിന്ന് 9585 സ്വദേശികൾ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല