1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2021

സ്വന്തം ലേഖകൻ: സ്വദേശിവൽകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 20000 ബിരുദധാരികൾക്ക് നിയമനം നൽകുമെന്ന് സിവിൽ സർവീസ് കമ്മിഷൻ. സർക്കാർ മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾ നിയമിക്കണമെന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം സ്വദേശികളായ 2837 എ‌ൻ‌ജിനീയർമാർ തൊഴിൽ രഹിതരായി കഴിയുന്നുവെന്നു എൻ‌ജിനീയേഴ്സ് സൊസൈറ്റി സെക്രട്ടറി ഫഹദ് അൽ ഉതൈബി പറഞ്ഞു.

3 വർഷമായി സിവിൽ സർവീസ് കമ്മിഷനിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരാണ് അവർ. അവസരം കാത്തിരിക്കുന്നവരിൽ 922 മെക്കാനിക്കൽ എ‌ൻ‌ജിനീയർമാരും 764 ഇൻ‌ഡസ്‌ട്രിയൽ എൻ‌ജിനീയർമാരും 462 ഇലക്ട്രിക്കൽ എൻ‌ജിനീയർമാരും 204 കെമിക്കൽ എൻ‌ജിനീയർമാരും 207 പെട്രോളിയം എൻ‌ജിനീയർമാരും ഉൾപ്പെടും.

115 പേർ സിവിൽ എൻ‌‌ജിനീയർമാരാണ്. 72 കം‌ പ്യൂട്ടർ എൻ‌ജിനീയർമാരും 42 കമ്യൂണിക്കേഷൻ ആൻ‌ഡ് ഇലക്ട്രോണിക്സ് എൻ‌ജിനീയർമാരും 43 എൻ‌വയോൺമെന്റ് എൻ‌ജിനീയർമാരുമുണ്ട്.എൻ‌ജിനീയർമാർക്ക് അവസരം നൽകാൻ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.