1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ 2 മാസത്തിനിടെ കുവൈത്ത് വിട്ട പ്രവാസികൾ 83,000. വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇഖാമ പുതുക്കാനാകാത്തവരും അവരിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളതാണ് കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 11.59% കുറവുണ്ടായതായി മാൻ‌പവർ അതോറിറ്റിയുടെ കണക്ക്.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ രാജ്യത്തുണ്ടായിരുന്ന ഗാർഹിക തൊഴിലാളികൾ 719988 . ഏപ്രിലിൽ അത് 636525 ആയി. ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകളുടെ കണക്ക് പ്രകാരം തൊഴിലുടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ ഫിസുകൾക്കെതിരെ 19 പരാതികൾ നൽകിട്.

തൊഴിലുടമകൾക്കെതിരെ 95 പരാതികൾ ലഭിച്ചപ്പോൾ തൊഴിലാളികൾ ഒളിച്ചോടിയത് സംബന്ധിച്ച് 115 പരാതികൾ ലഭിച്ചു. തൊഴിലുടമകൾ തൊഴിലാളികൾക്കെതിരെ നൽകിയ പരാതികൾ 97. 123 പരാതികളിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ രമ്യമായ പരിഹാരം സാ‍ധ്യമായി. പാസ്പോർട്ട് പിടിച്ചുവച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ 32 തൊഴിലാളികൾക്ക് പാസ്പോർട്ട് തിരിച്ചുനൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.