1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സര്‍ക്കാര്‍ പൊതുമേഖലയില്‍ നിന്നും 6,127 വിദേശികളെ സര്‍വീസില്‍ നിന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ 1,840 വിദേശികളെ കൂടി പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം.

ഘട്ടംഘട്ടമായി സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം പൂര്‍ണ്ണമാക്കുകയും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ ഈ വര്‍ഷം അവസാനത്തോടെ മൊത്തം 7,970 വിദേശികളെ സെര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്ന് എന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഐഷ അല്‍ മുത്താവാ വെളിപ്പെടുത്തി.

സ്വദേശിവത്കരണം സ്വകാര്യ മേഖലയില്‍ കൂടി ശക്തമാക്കുന്നത്തോടെ വിദേശികള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചെയ്യുന്ന സ്വകാര്യ മേഖലയില്‍ നിന്നും മലയാളികളടക്കം നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുമെന്ന് ആശങ്കയുണ്ട്. അതിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 1840 വിദേശികളെ ഈ വർഷം പിരിച്ചുവിടുമെന്നും സൂചനയുണ്ട്.

മന്ത്രാലയങ്ങളിലും വിവിധ സർക്കാർ വകുപ്പുകളിലും ഉൾപ്പെടെ ജോലി ചെയ്യുന്നവരെയാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിടുന്നത്. ഇതിനകം പിരിച്ചുവിട്ട 6127 പേർക്ക് പുറമേയാണിത്. 71,000 വിദേശികളാണ് നിലവിൽ പൊതുമേഖലയിലുള്ളത്. അവരിൽ 31,000 പേർ ആരോഗ്യ മന്ത്രാലയത്തിലും 24000 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.