1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2024

സ്വന്തം ലേഖകൻ: എ​ണ്ണ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ലെ ക​രാ​ര്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​ണ്ണ മേ​ഖ​ല​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ നി​യ​മി​ക്കും. തൊ​ഴി​ൽ നൈ​പു​ണ്യം ആ​വ​ശ്യ​മു​ള്ള മേ​ഖ​ല ആ​യ​തി​നാ​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ക. പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക, ത​ദ്ദേ​ശീ​യ​രു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അതിനിടെ കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് 5 വർഷത്തിനിടെ 10,000 വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550, 1437, 1843, 2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതൽ 5 വർഷങ്ങളിൽ പിരിച്ചുവിട്ടവരുടെ എണ്ണം. ഇതുമൂലം സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.