1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികൾക്കായി ലേബർ സിറ്റി നിർമിക്കുന്നു. സബ്ഹാനിലെ പതിനൊന്നാം ബ്ലോക്കിൽ 40,000 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന തൊഴിലാളി നഗരത്തിൽ 3000 പേർക്ക് താമസസൗകര്യമുണ്ടാകും. നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് കുവൈത്ത് നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം കൈമാറി.

സ്വകാര്യ പാർപ്പിട മേഖലകളിൽനിന്ന് ബാച്ച്ലർമാരെ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നത്. ലേബർ സിറ്റിയിൽ വാണിജ്യ, വിനോദ സേവന കേന്ദ്രങ്ങളെല്ലാം ഒരുക്കും.

രാജ്യാന്തര നിലവാരം അനുസരിച്ച് ഓരോ തൊഴിലാളികളുടെയും നിശ്ചിത സ്ഥലവും സാധനങ്ങൾ സൂക്ഷിക്കാൻ സൗകര്യവും ഉണ്ടാകും. പൊലീസ് സ്റ്റേഷൻ, സർക്കാർ ഓഫിസുകൾ, മസ്ജിദ്, പാർക്കുകൾ തുടങ്ങിയവയും ഉണ്ടാകും. ബസ്, ടാക്സി സേവനവും ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.

അതേസമയം, ദേശീയ ഐക്യത്തെ തകർക്കുന്ന എല്ലാ പ്രവൃത്തികളെയും കുവെെറ്റ് തള്ളി കളയുന്നു എന്ന് ‌‌ കുവെെറ്റ് മന്ത്രിസഭ അപലപിച്ചു.സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും മന്ത്രിസഭ അപലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി നടക്കുന്ന കാര്യങ്ങൾ പലരും സമൂഹത്തിൽ ഭിന്നിപ്പുണ്ടാകാൻ സാധിക്കുന്നതാണ്.

അതൊന്നും അനുവദിക്കാൻ പറ്റുന്നന്നതെല്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന്റെ നേതൃത്വത്തിൽ ആണ് മന്ത്രിസഭ യോഗം നടന്നത്. തുടരന്ന് സർക്കാർ വക്താവ് അമീർ അൽ അജ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.