
സ്വന്തം ലേഖകൻ: ദീർഘകാലമായി കുവൈത്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ സ്വന്തം നാട്ടിലേക്കയക്കാൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ആശുപത്രികൾ നിറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന വിദേശികളെ തിരിച്ചയക്കാൻ ആലോചിക്കുന്നത്.
ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാഥമിക ചർച്ച നടത്തി. സുരക്ഷിതമായി നാട്ടിലയക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം നിരവധി രോഗികൾ വിവിധ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ മന്ത്രാലയം ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വെൻറിലേറ്ററിൽ അല്ലാത്ത, ദീർഘകാല കിടപ്പുരോഗികളെയാണ് തിരിച്ചയക്കാൻ ഉദ്ദേശിക്കുന്നത്. കുവൈത്തിെൻറ ചെലവിൽ ആയിരിക്കും രോഗികളെ നാട്ടിലയക്കുക. രോഗികൾക്ക് സ്വന്തം നാട്ടിലെത്താൻ കഴിയുമെന്നത് ആശ്വാസമാണ്. കുറെ രോഗികൾ ഒഴിഞ്ഞുപോകുേമ്പാൾ ആശുപത്രികളിലെ സമ്മർദം കുറയുമെന്നാണ് പ്രതീക്ഷ.
ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും കാരണം കോവിഡ് പോരാട്ടത്തിൽ വലിയ സമ്മർദമാണ് ആരോഗ്യ മന്ത്രാലയം അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല