1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2021

സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സ്വദേശികളും വിദേശികളും പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. റജിസ്റ്റർ ചെയ്ത പലർക്കും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. റജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. മാളുകളിലും സിനിമാശാലകളിലും ഇവർക്കു പ്രവേശനമില്ല.

ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. ഒരേസമയം റജിസ്റ്റർ ചെയ്തവരിൽ ചിലർക്ക് 2 ഡോസ് ലഭിക്കുകയും മറ്റുളളവർക്ക് ആദ്യഡോസ് പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഒന്നിച്ച് റജിസ്റ്റർ ചെയ്ത കുടുംബാംഗങ്ങളിൽ ചിലർക്ക് ലഭിക്കുകയും മറ്റുളളവർക്കു ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.

റജിസ്റ്റർ ചെയ്തവർക്ക് വാ‍ക്സീൻ തീയതിയെക്കുറിച്ചുള്ള സന്ദേശം താമസിക്കുന്നതും ഒരേസമയം റജിസ്റ്റർ ചെയ്തവർക്ക് പല ദിവസങ്ങൾ എന്നതും ഒഴിവാക്കണമെന്ന ആവശ്യ‌ം ഉയർന്നിട്ടുണ്ട്. അതേസമയം, വാക്സീൻ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.