1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വർദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32556 ആയി. 12.9 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 213 പേർ കോവിഡ് വാർഡുകളിലും 17 പേർ തീവ്ര ചികിത്സയിലുണ്ട്. ഒരു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2474 ആയി. കോവിഡ് പോസിറ്റിവ് ആയിരുന്ന 792 പേർക്ക് ഇന്ന് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് സർവ്വകലാശാലക്കു കീഴിലെ കോളേജ് ഓഫ് എജുക്കേഷൻ താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ച ശേഷം ജനുവരി 16 ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നു യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.

ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിച്ചില്ലെങ്കിൽ 5000 ദിനാർ വരെ പിഴ അടക്കേണ്ടിവരുമെന്ന് മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ്. മഹാമാരി ആരംഭിച്ച 2020ൽ ‌പ്രാബല്യത്തിൽ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വീണ്ടും പ്രാബല്യത്തിൽ വരുത്തിയതായി മുനിസിപ്പാലിറ്റിയുടെ ഹലവല്ലി ഗവർണറേറ്റ് ഇൻസ്പെക്ടർ ഇബ്രാഹിം അൽ സബാൻ പറഞ്ഞു.

മാസ്ക് ‌ധരിക്കാത്തവർക്ക് ‌പ്രവേശനം ‌നൽകുന്ന സ്ഥാപനമുടമകളും പിഴ അടക്കേണ്ടിവരും. സ്ഥാപനങ്ങളിൽ എത്തുന്നവരോടെ മാസ്ക് ധരിക്കാൻ ‌ജീവനക്കാർ ആവശ്യപ്പെടണം. നിരാകരിക്കുകയാണെങ്കിൽ അവരെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. സഹായത്തിനായി സെക്യൂരിറ്റി ഗാർഡിനെയും ‌പൊലീസിനെയും ബന്ധപ്പെടാം. നിയമം പാലിക്കാത്ത ഉഭഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ‌പറഞ്ഞു.

രണ്ടാഴ്ചക്കിടെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത 90 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പ്രസ്തുത സ്ഥാപന ഉടമക ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലെത്തി ‌സത്യവാങ്‌മൂലം ഒപ്പിട്ട് നൽകിയാൽ വീണ്ടും തുറക്കാൻ അനുമതി നൽകും. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം രണ്ടാഴ്ച അടച്ചിടേണ്ടിവരുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.