1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021

സ്വന്തം ലേഖകൻ: ഒരോ ദിവസവും കുവൈത്തില്‍ നിര്‍മ്മിക്കുന്നത് 50 ലക്ഷം മാസ്കുകള്‍. ഒമ്പത് തദ്ദേശീയ ഫാക്ടറികളിലാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. വ്യവസായികാടിസ്ഥാനത്തിൽ ആണ് കുവൈത്തില്‍ മാസ്ക് നിര്‍മ്മിക്കുന്നത്. ആറ് മാസത്തേക്ക് കുവൈത്തില്‍ ഉപയോഗിക്കാന്‍ ആവശ്യമായ മാസ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്ത് മാസ്കിന്‍റെ ഉൽപാദനം വർധിച്ചതോടെ വിലയും കുറഞ്ഞു.

50 എണ്ണം ഉള്‍കൊള്ളുന്ന പാക്കറ്റുകള്‍ ആക്കിയാണ് രാജ്യത്ത് മാസ്കിന്‍റെ വില്‍പ്പന നടത്തുന്നത്. ഒരു പാക്കറ്റിന് അരദീനാർ ആണ് വില ഈടാക്കുന്നത്. രാജ്യത്ത് തന്നെ മാസ്ക് ഉല്‍പാതിപ്പിക്കുന്നതിനാല്‍ മാസിന്‍റെ ക്ഷാമം ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. കൊവിഡ് പടര്‍ന്നു പിടിച്ച ആദ്യ കാലത്ത് വലിയ തുക നല്‍കിയാണ് മാസ്ക് ഇറക്കുമതി ചെയ്തിരുന്നത്. ഒരു പാക്ക് മാസ്കിന് ആറ് ദിനാറിന് അധികം ആയിരുന്നു വില ഈടാക്കിയിരുന്നത്. പിന്നീട് കൊവി‍ഡ് കൂടിയ സാഹചര്യത്തില്‍ ആറ് ദിനാറിന് മുകളില്‍ എത്തിയിരുന്നു. മാസ്ക് പൂഴ്ത്തി വെപ്പും, കൃത്രിമ വിലകയറ്റവും ഉണ്ടായിരുന്നു. പിന്നീട് ആണ് തദ്ദേശിയമായി ഉത്പാതിപ്പിക്കാന്‍ കുവെെറ്റ് തീരുമാനിച്ചത്.

ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് കുവൈത്ത് നിര്‍ദ്ദേശം നല്‍കി. വിദേശരാജ്യങ്ങളിൽ ഉള്ള കുവൈത്ത് പൗരന്മാർ ആ രാജ്യത്തെ കുവൈത്ത് എംബസിയുമായി ബന്ധം പുലർത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വിവിധ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ച് കഴിഞ്ഞു. ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ജാഗ്രതാ പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യാത്രകള്‍ക്ക് പുറപ്പെടുന്നവര്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണം. കുവൈത്തില്‍ നിന്നുള്ള സ്വദേശികളും വിദേശികളും തൽക്കാലം വിദേശയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.