
സ്വന്തം ലേഖകൻ: അനധികൃത ഹോം ഡെലിവറി ബൈക്കുകൾക്ക് മൂക്കു കയറിട്ട് കുവൈത്ത്. ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സേവനത്തിന് 15 ബൈക്ക് മാത്രമാക്കി പരിമിതപ്പെടുത്തി.
ലൈസൻസില്ലാതെയും ബന്ധപ്പെട്ട കമ്പനിയുടെ സ്പോൺസർഷിപ്പിൽ അല്ലാതെയും ചീറിപ്പായുന്ന ബൈക്കുകൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താതെ ഓടുന്ന ബൈക്കുകൾ അപകടമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇതേസമയം, മലയാളികളക്കം ഈ രംഗത്തു പ്രവർത്തിക്കുന്ന നൂറുകണക്കിന് ആളുകളുടെ ജോലിയെ തീരുമാനം ബാധിച്ചേക്കും. തീരുമാനം കച്ചവടത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി വ്യാപാര സ്ഥാപനങ്ങളും രംഗത്തെത്തി.
കൊവിഡ് മൂലം നഷ്ടപ്പെട്ട കച്ചവടം ഹോം ഡെലിവറിയിലൂടെയാണ് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കുകളുടെ എണ്ണം കുറയ്ക്കുന്നത് സാധനങ്ങൾ എത്തിക്കാൻ കാലതാമസം വരുത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല