1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021

സ്വന്തം ലേഖകൻ: 60ാം ദേ​ശീ​യ ദി​നാ​ഘോ​ഷത്തിൻ്റെ നിറവിൽ കുവൈത്ത്. കൊവിഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ പ​രി​പാ​ടി​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളും വി​ല​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ളും ​തെ​രു​വു​ക​ളും അ​ല​ങ്ക​രി​ച്ചും കൊ​ടി ​തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യും വ്യാഴാച രാ​ജ്യം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കുകയാണ്. വെള്ളിയാഴ്ചയാണ് കുവൈത്ത് വി​മോ​ച​ന​ ദിനം ആഘോഷിക്കുന്നത്.

മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ വി​യോ​ഗ​വും കൊവിഡ്​ മ​ഹാ​മാ​രി​യും ഇ​ത്ത​വ​ണ ആ​ഘോ​ഷ​ത്തി​െൻറ പൊ​ലി​മ കു​റ​ച്ചിട്ടുണ്ട്. എങ്കിലും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. രാ​ജ്യ​മാ​കെ ക​ന​ത്ത സു​ര​ക്ഷ​മു​ൻ​ക​രു​ത​ലു​ക​ളും നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

1961 ജൂ​ൺ 19നാ​ണ് കു​വൈ​ത്ത് ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത്. അ​തി​ന് തൊ​ട്ട​ടു​ത്ത മൂ​ന്നു വ​ർ​ഷം ജൂ​ൺ 19നാ​യി​രു​ന്നു കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 1964ൽ ​ആ​ഘോ​ഷം ഫെ​ബ്രു​വ​രി 25ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ഴി​കാ​ണി​ച്ച, ആ​ധു​നി​ക കു​വൈ​ത്തി​െൻറ ശി​ൽ​പി എ​ന്ന​റി​യ​പ്പെ​ടു​ന്ന, രാ​ജ്യ​ത്തി​െൻറ 11ാമ​ത് ഭ​ര​ണാ​ധി​കാ​രി അ​മീ​ർ ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ​സാ​ലിം അ​സ്സ​ബാ​ഹി​െൻറ സ്​​ഥാ​നാ​രോ​ഹ​ണം ന​ട​ന്ന 1950 ഫെ​ബ്രു​വ​രി 25​െൻ​റ സ്​​മ​ര​ണ​യി​ൽ ആ ​ദി​വ​സം ദേ​ശീ​യ ​ദി​നാ​ഘോ​ഷ​മാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം​ ത​ന്നെ ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന് മു​ക്തി നേ​ടി​യ വി​മോ​ച​ന ​ദി​ന​വും എ​ത്തി​യ​തോ​ടെ ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ൾ ദേ​ശീ​യ ആ​ഘോ​ഷ​ ദി​ന​ങ്ങ​ളാ​യി മാ​റി. ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്തി​ന്​ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ൾ ആശംസകൾ നേർന്നു.

കുവൈത്ത് സ്വാതന്ത്ര്യ -വിമോചന ദിനങ്ങളുടെ ഭാഗമായി കുവൈത്തും യു.എസും സംയുക്തമായി സംഘടിപ്പിച്ച സൈനിക അഭ്യാസം സമാപിച്ചു. കുവൈത്ത് കരസേനയും അമേരിക്കന്‍ ആര്‍ട്ടിലറി, എയര്‍ ഫോഴ്‌സ് സംയുക്തമായിട്ടാണ് ലിബറേഷന്‍ 21 എന്ന പേരില്‍ സ്വാതന്ത്ര്യ വിമോചന ദിനങ്ങളുടെ ഭാഗമായി നടന്ന സൈനിക അഭ്യാസം നടത്തിയത്.

സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത സേന വിഭാഗങ്ങളെ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ് അഭിനന്ദിച്ചു. കൂടാതെ രാജ്യത്തെ സൈനികരുടെ അഭ്യാസ മികവിനെ മന്ത്രി പ്രശംസിച്ചു. അതേസമയം അധിനിവേശ കാലത്ത് സഖ്യസേന നല്‍കിയ എല്ലാവിധ സഹകരണത്തെയും മന്ത്രി അനുസ്മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.