1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ സര്‍വീസില്‍ തുടരുന്ന നിരവധി സ്വദേശികളെ പിരിച്ചു വിടുന്നു. പകരം സ്വദേശികളെ നിയമിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവ്. കുവൈത്ത് ജലവൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 118 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു മന്ത്രാലയം നീക്കങ്ങളാരംഭിച്ചു.

സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശമനുസരിച്ചു നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായിട്ടാണ് സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നത്. 2020-2021 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്ന 626 വിദേശികളെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി ജല വൈദ്യുതി മന്ത്രാലയത്തില്‍ നിന്നും 130 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതിനു സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതേസമയം സമാനമായി സിവില്‍ സര്‍വീസ് കമ്മീഷന്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നു. 2021 മാര്‍ച്ച് മാസത്തോടെ വിവിധ വിഭാഗങ്ങളില്‍ സര്‍വീസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കുന്നതിനു പൊതുമരാമത്ത് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈലാകാവിയാണ് ഉത്തരവ് നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ മേഖലയില്‍ കൂടാതെ സ്വകാര്യ മേഖലയിലും വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് നീക്കം. ഇത് സംബന്ധിച്ച് ചില മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. 2021 ല്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.