1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ​ദ് അ​ൽ ന​വാ​ഫ് അ​ൽ അ​ഹ​മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കാ​വ​ൽ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രെ വെ​ച്ചു​ള്ള സ​മി​തി​യെ നി​യ​മി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച നി​ര​വ​ധി നി​ർ​ദി​ഷ്ട നി​യ​മ​ങ്ങ​ളും രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ സ​ന്തു​ലി​താ​വ​സ്ഥ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് മ​ന്ത്രി​ത​ല സ​മി​തി പ​രി​ശോ​ധി​ക്കു​ക.

സ​മി​തി പ​ഠി​ച്ച് ശി​പാ​ർ​ശ​ക​ൾ ന​ൽ​കു​മെ​ന്നും അ​ത് ദേ​ശീ​യ അ​സം​ബ്ലി​ക്കു മു​ന്നി​ൽ​വെ​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ​മി​തി ശി​പാ​ർ​ശ​ക​ൾ രാ​ജ്യ​ത്തി​ന്റെ ജ​ന​സം​ഖ്യ ഘ​ട​ന​യി​ൽ മാ​റ്റം​വ​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തും ജ​ന​സം​ഖ്യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്നാ​ണ് പൊ​തു​വേ വി​ല​യി​രു​ത്ത​ൽ. പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രി​ത​ല സ​മി​തി പ​രി​ശോ​ധി​ക്കും.

പ്ര​വാ​സി​ക​ൾ​ക്ക് സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ കു​വൈ​ത്തി​ൽ​നി​ന്നും ലൈ​സ​ൻ​സ് ന​ൽ​കി​ല്ല, പ്ര​വാ​സി​ക​ൾ ഒ​രു വാ​ഹ​നം മാ​ത്ര​മേ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ, കു​വൈ​ത്ത് ലൈ​സ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ പ്ര​വാ​സി​ക​ൾ​ക്ക് വാ​ഹ​നം വാ​ങ്ങാ​ൻ ക​ഴി​യി​ല്ല, പ്ര​വാ​സി​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 1200 കു​വൈ​ത്ത് ദി​നാ​ർ വാ​ർ​ഷി​ക ഫീ​സും പ​ണം കൈ​മാ​റ്റ​ത്തി​നു​ള്ള ഫീ​സും ചു​മ​ത്തും തു​ട​ങ്ങി​യ​വ​യാ​ണ​വ.

പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ​ർ​ക്കാ​റി​ന് മു​ന്നി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​മി​തി ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കും. പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ വേ​ഗ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഓ​രോ പ്ര​വാ​സി​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ​വ.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​യി വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ സ​ജീ​വ​മാ​യി ന​ട​ന്നു​വ​ര​വേ ഇ​ത് പു​തി​യ സ​ർ​ക്കാ​റി​ന്റെ​യും പ്ര​ധാ​ന അ​ജ​ണ്ട​യാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി​ത​ല സ​മി​തി​യു​ടെ പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ൾ പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​കു​ന്ന​ത് അ​തി​ന്റെ ഭാ​ഗ​മാ​യി​ട്ട് കൂ​ടി​യാ​ണ്.

ജ​ന​സം​ഖ്യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​യി പു​തി​യ സം​ഘം രാ​ജ്യ​ത്ത് രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​നെ തീ​രു​മാ​നി​ച്ച​തോ​ടെ പു​തി​യ മ​ന്ത്രി​സ​ഭ ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ് മ​ദ് അ​സ്സ​ബാ​ഹ് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.