1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2020

സ്വന്തം ലേഖകൻ: കുവൈത്ത്​ കിരീടാവകാശിയായി നിയമിക്കപ്പെട്ട ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​ പാർലമെൻറിൽ സത്യപ്രതിജ്​ഞ ചെയ്​തു. പാർലമെൻറിൽ നടന്ന പ്രത്യേക “ഭരണഘടനയെയും രാജ്യത്തി​െൻറ നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സ്വത്തുക്കളും രാജ്യത്തി​െൻറ അതിരുകളും സംരക്ഷിച്ച്​ അമീറിനോട് വിശ്വസ്തത പുലർത്തുമെന്നും ഞാൻ സർവശക്തനായ ദൈവത്തി​െൻറ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.മന്ത്രിമാരും മുഴുവൻ എം.പിമാരും സംബന്ധിച്ചു. എല്ലാവരുടെയും ആശീർവാദത്തോടെ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​ ചുമതലയേറ്റു.

നേരത്തേ സീഫ്​ പാലസിലെത്തി അമീറിന്​ മുന്നിലും അദ്ദേഹം സത്യപ്രതിജ്​ഞ ചെയ്​തിരുന്നു. ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹി​െൻറ നിര്യാണത്തോടെ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ അമീറായി അവരോധിക്കപ്പെട്ടതോടെയാണ്​ നാഷനൽ ഗാർഡ്​ ഉപമേധാവിയായിരുന്ന ശൈഖ്​ മിശ്​അൽ കിരീടാവകാശിയാവാൻ വഴിയൊരുങ്ങിയത്​.

അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറയും പുതിയ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽജാബിർ അസ്സബാഹി​െൻറയും സഹോദരനായ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​ അച്ചടക്കവും കാര്യക്ഷമതയുമുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവസമ്പത്ത്​ ഉപയോഗിച്ച്​ കിരീടാവകാശിയെന്ന നിലയിൽ അമീറിന്​ മികച്ച പിന്തുണ നൽകുമെന്നാണ്​ പ്രതീക്ഷ.

ശൈഖ്​ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ്​ കോളജായ മുബാറകിയ സ്​കൂളിലാണ്​ പഠിച്ചത്​. 2004 ഏപ്രിൽ 13നാണ്​ കാബിനറ്റ്​ പദവിയോടെ ​നാഷനൽ ഗാർഡ്​ ഡെപ്യൂട്ടി ചീഫ്​ ആവുന്നത്​.

1973 മുതൽ കുവൈത്ത്​ പൈലറ്റ്​സ്​ അസോസിയേഷൻ ഒാണററി പ്രസിഡൻറും കുവൈത്ത്​ റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ്​ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹ്​. 1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്​റ്റിഗേഷൻ മേധാവിയായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.

കുവൈത്ത്​ കിരീടാവകാശിയായി നിയമിതനായ ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അസ്സബാഹിന്​ അഭിനന്ദനവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ ഭരണകൂടത്തിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും വേണ്ടി അഭിനന്ദനവും പിന്തുണയും അറിയിക്കുന്നതായി ഇന്ത്യൻ അംബാസഡർ സിബി ​ജോർജ്​ പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിൽ ചരിത്രപരമായ ആഴത്തിലുള്ള സൗഹൃദ ബന്ധമാണുള്ളത്​. അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനും കീഴിൽ ഇത്​ കൂടുതൽ വിപുലപ്പെടുമെന്ന്​ പ്രതീക്ഷിക്കുന്നു. പുതിയ ഭരണനേതൃത്വത്തിന്​ ആയുരാരോഗ്യ സൗഖ്യവും കുവൈത്തിനെ പുരോഗതിയുടെ പാതയിൽ നയിക്കാനുള്ള ശേഷിയും നൽക​െട്ടയെന്ന്​ അംബാസഡർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.