സ്വന്തം ലേഖകന്‍: വിദേശികള്‍ നടത്തുന്ന പണമിടപാടിനു നികുതി; നിര്‍ദേശം തള്ളി കുവൈത്ത് പാര്‍ലമെന്റിന്റെ നിയമസമിതി. നികുതി ചുമത്തുന്നതു ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരാകുമെന്ന് നിര്‍ദേശം തള്ളിക്കൊണ്ട് സമിതി അഭിപ്രായപ്പെട്ടു.
താമസിയാതെ പാര്‍ലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സര്‍ക്കാരും അനുമതി നല്‍കില്ലെന്നാണു സൂചന. സഫാ അല്‍ ഹാഷിം എംപിയാണു നികുതിനിര്‍ദേശം അവതരിപ്പിച്ചത്. നടപടിക്രമം അനുസരിച്ചു വിവിധ സമിതികളുടെ അഭിപ്രായം സഹിതം ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തും.
പ്രവാസികള്‍ നടത്തുന്ന പണമിടപാടുകള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള നീക്കം മലയാളികള്‍ അടക്കമുള്ള കുവൈത്തിലെ പ്രവാസി സമൂഹത്തിനിടയില്‍ ആശങ്ക പരത്തിയിരുന്നു. നിര്‍ദേശം നടപ്പിലായാല്‍ പ്രവാസികള്‍ നടത്തുന്ന വിവിധ ബിസിനസുകളേയും അത് ദോഷകരമായി ബാധിക്കുമെന്നും വാദമുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല