1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2023

സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എത്തയിരിക്കുന്നത്. ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് അവധി. പ്രത്യേക തൊഴിൽ സ്വഭാവമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഈ രണ്ട് ദിവസം പ്രവർത്തിക്കാം. അവരുടെ അവധിയിലെ കാര്യങ്ങൾ മാനേജ്‌മെന്റ് ആയിരിക്കും നിർണയിക്കുന്നത്.

ഡിസംബർ 31 ഞായറും ജനുവരി ഒന്ന് തിങ്കളുമാണ്. വെള്ളി, ശനി അവധികളടക്കം ജീവനക്കാർക്ക് നാലുദിവസം തുടർച്ചയായ അവധിയാണ് ലഭിക്കുക. പ്രത്യേക പരിഗണയുള്ള ഓഫീസുകളിലെ ജീവനക്കാർക്ക് മാനേജ്മെന്റുമായി സംസാരിച്ച് ആവശ്യത്തിന് അവധി കാര്യത്തിൽ തീരുമാനം എടുക്കാം. മറ്റു രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മുൻകൂട്ടി അവധി നൽകിയത് ഉപകാരപ്പെടും.

അതിനിടെ അപകടത്തില്‍ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുളള നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഭാഗമായുളള ഇന്‍ഷുറന്‍സ് തുക കൈമാറി. നോർക്ക പ്രവാസി ഐ. ഡി. കാര്‍ഡിന്റെ രണ്ടു ഗുണഭോക്താക്കള്‍ക്ക് നാലു ലക്ഷം രൂപ വീതംവും, പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ ഭാഗമായി രണ്ടു ഗുണഭോക്താക്കള്‍ക്കായി രണ്ടുലക്ഷം രൂപയും കൂടാതെ എന്‍.ആര്‍.കെ ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഒരു അംഗത്തിന് ഡിസെബിലിറ്റി ക്ലയിമായി ഒരു ലക്ഷവും ഉള്‍പ്പെടെ ആകെ 11 ലക്ഷം രൂപയാണ് ഒക്ടോബര്‍ മാസത്തില്‍ കൈമാറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.