1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2022

സ്വന്തം ലേഖകൻ: കുവൈത്തിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. 10 ജീവനക്കാര്‍ക്ക് പൊള്ളലേറ്റു. കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍, ഡെപ്യൂട്ടി സിഇഒ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ദി കമെര്‍ഷ്യല്‍ വിഭാഗം വക്താവ് അഹ്മദ് അല്‍ ഖുറായിഫ് ആണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ നാഷണല്‍ പെട്രോളിയം കമ്പനിയുടെ മിന അഹ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ സബാഹ് ആരോഗ്യ മേഖലയിലെ അല്‍ ബാബ്‌തൈന്‍ ബേണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി കെഎന്‍പിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം, അപകടം റിഫൈനറി പ്രവര്‍ത്തനങ്ങളെയും എണ്ണ കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാരുടെ മരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ എച്ച് ഇ സിബി ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സിബി ജോര്‍ജ്, ഉപപ്രധാനമന്ത്രി, എണ്ണമന്ത്രി എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പൂര്‍ണമായും അഞ്ച് പേര്‍ക്ക് ഗുരുതരമായും രണ്ട് പേര്‍ക്ക് നിസാര പരിക്കുകളുമാണ് ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.