1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2022

സ്വന്തം ലേഖകൻ: രാജ്യം വിടുന്നതിനു മുന്‍പ് പ്രവാസികളില്‍നിന്നു പിഴകള്‍ പൂര്‍ണമായി ഈടാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റ് അംഗം. ഇതിനായി താമസനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എംപി കരട് നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ഒസാമ അല്‍ മുനാവര്‍ എം.പിയാണ് കരട് നിര്‍ദേശം സമര്‍പ്പിച്ചത്.

വിദേശികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ കുവൈത്ത് വിട്ടു പോകുമ്പോള്‍ ട്രാഫിക്ക് പിഴ ഉള്‍പ്പെടെ മുഴുവന്‍ ബാധ്യതകളും താമസകാലയളവില്‍ ലഭിച്ച സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കുടിശ്ശികയും ഈടാക്കണമെന്നാണ് നിര്‍ദേശം. നയതന്ത്ര പ്രതിനിധികളെയും ജി.സി.സി പൗരന്മാരെയും, സര്‍ക്കാര്‍ ജീവനക്കാരെയും ഈ നിയമത്തില്‍നിന്ന് ഒഴിവാക്കാമെന്നും കരട് നിയമത്തില്‍ പറയുന്നുണ്ട്.

സ്വകാര്യ മേഖലയില്‍ ബിഡൂണുകൾക്ക് നിയമനം

അതിനിടെ പ്രവാസികള്‍ക്ക് പകരം ബിഡൂണുകളെ നിയമിക്കാന്‍ ഒരുങ്ങി കുവൈത്ത്. സ്വകാര്യ മേഖലയില്‍ പ്രവാസികള്‍ക്ക് പകരമായി ജോലി ചെയ്യാന്‍ രാജ്യത്തെ പൗരത്വമില്ലാത്തവരെ (ബിഡൂണുകള്‍) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ഒരുക്കാന്‍ കുവൈത്തിലെ ലേബര്‍ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.

അനധികൃത താമസക്കാരെ കൈകാര്യം ചെയ്യുന്നതിന് സെന്‍ട്രല്‍ ഏജന്‍സിയുമായി ഏകോപിപ്പിച്ച് ഞായറാഴ്ച തയ്‌സീര്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) മേധാവി അഹമ്മദ് അല്‍ മൂസ പറഞ്ഞതായി അല്‍ ഖബാസ് ദിനപത്രം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യാപരമായ തര്‍ക്കം തീര്‍ക്കാന്‍ പ്രവാസി തൊഴിലാളികള്‍, നിയമത്തിന്റെ കുടക്കീഴില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ യോഗ്യതകള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ അവര്‍ക്ക് അവസരം നല്‍കുക എന്നീ വിഭാഗത്തിലുള്ള ആളുകളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ തൊഴില്‍ സാഹചര്യത്തിലൂടെ ജോലി നല്‍കിയതിന് സ്വകാര്യ മേഖലയിലെ ബിസിനസുകളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. കുവൈത്തില്‍ ഏകദേശം 85,000 ബിഡൂണുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷവും വിദേശികളാണ്.

അറബിക് ഭാഷയില്‍ ‘ബിഡൂണ്‍’ എന്നാല്‍ ‘ദേശീയതയില്ലാത്ത’ എന്നര്‍ഥമാണ് വരുന്നത്. കൂടാതെ, ബിഡൂണ്‍, ബിഡണ്‍, ബെഡണ്‍ എന്നിങ്ങനെ മറ്റു തരത്തില്‍ ഈ പദം എഴുതുന്നു. കുവൈത്തിലെ പൗരത്വമില്ലാത്ത അറബ് ന്യൂനപക്ഷമാണ് ബിഡൂണ്‍. ഈ വിഭാഗത്തെ രാജ്യം സ്വാതന്ത്ര്യം നേടിയ സമയത്തോ അതിനുശേഷമോ പൗരന്മാരായി ഉള്‍പ്പെടുത്തിയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.