
സ്വന്തം ലേഖകൻ: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു കൊണ്ടുള്ള അമീരി ഡിക്രി പുറപെടുവിച്ചത്.
കൂടാതെ പുതിയ പ്രധാനമന്ത്രിയോട് മന്ത്രിസഭാ രൂപീകരിക്കുന്നതിനും അമീര്‍ ആവശ്യപ്പെട്ടു. പതിനാറാമത് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതു.
മന്ത്രിസഭയുടെ രാജി സ്വീകരിച്ച അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹ് പുതിയ മന്ത്രിസഭ നിലവില്‍വരുന്നത് വരെ കെയര്‍ ടേക്കര്‍ ആയി തുടരാന്‍ ഷേയ്ഖ് ? സബാഹ്? ഖാലിദ്? അസ്സബാഹിനോട് ആവശ്യപ്പെട്ടു. പുതിയ മന്ത്രിസഭായിലും മുന്‍ മന്ത്രിസഭായിലുണ്ടായിരുന്ന പ്രമുഖര്‍ ഉള്‍പ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഡിസംബര്‍ 15 ന് നടക്കുന്ന 16 മത് പാര്‍ലമെന്റിന്റെ ഉത്ഘാടനം അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിര്‍വഹിക്കും. അതിന് മുമ്പായി മന്ത്രിസഭാ രൂപീകരിക്കുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല