1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2020

സ്വന്തം ലേഖകൻ: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത്​ പാർലമെൻറ്​ അംഗീകരിച്ചു. ഇനി സർക്കാർ അംഗീകരിച്ച്​ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അതേസമയം, കരടുനിയമത്തിലെ ചില വ്യവസ്ഥകളിൽ സർക്കാറിന്​ എതിർപ്പുള്ളതായി റിപ്പോർട്ടുണ്ട്​. നിശ്ചിത കാലാവധിക്കകം ജനസംഖ്യ സന്തുലനം സാധ്യമാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സർക്കാറിന്​ മേൽ നിക്ഷിപ്​തമാക്കണമെന്ന വ്യവസ്ഥയോടാണ്​ പ്രധാന എതിർപ്പ്​.

കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ്​ അംഗീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം വായനയിലും അംഗീകരിച്ചുവെങ്കിലും ഇനി തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ പുതിയ പാർലമെൻറ്​ വന്നതിന്​ ശേഷമേ നിയമം നടപ്പാക്കൂ. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്​ കരടുനിയമം. അടുത്ത അഞ്ച്​ വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലി​െൻറ ലക്ഷ്യം.

നിർദിഷ്​ട നിയമപ്രകാരം രാജ്യത്തിന്​ പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. സങ്കീർണമായ പ്രശ്​നമായതിനാലാണ്​ നിശ്ചിത സമയത്തിനകം ഇത്​ നടപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിമാരിൽ നിക്ഷിപ്​തമാക്കുന്നതിൽ സർക്കാർ എതിർപ്പ്​ അറിയിച്ചത്​. കരടുനിയമത്തിൽ പറയുന്നതനുസരിച്ച്​ ജനസംഖ്യ സന്തുലനം നിശ്ചിത സമയത്തിനകം സാധ്യമാക്കുന്നതിന്​ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.