
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയ പരിധി നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര് പരിശോധന നാടത്തിയാല്‍ മതിയാവും.
ഇതനുസരിച്ചു നിര്‍ബന്ധിത പി.സി.ആര് സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി 72 മണിക്കൂറില്‍ നിന്നും 96 മണിക്കൂറായി ഉയര്‍ത്തി. കുവൈത്തിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുന്ന യാത്രക്കാര്‍ക്ക് വലിയ ആശാസം നല്‍കുന്നതാണ് പുതിയ തീരുമാനം.
ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്കു ഒഴിവാക്കാന്‍ കൂടിയാണ് ഈ പുതിയ തീരുമാനം. അതേസമയം കഴിഞ്ഞ ജൂലായ് 31 മുതല്‍ ഇന്ത്യ അടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന വിലക്കിന് മാറ്റമില്ല.
എന്നാല്‍ പ്രവേശന വിലക്ക് ഇല്ലാത്ത മറ്റൊരു രാജ്യത്ത് എത്തി 14 ദിവസം അവിടെ താമസിച്ച ശേഷം അവിടെ നിന്നുള്ള പി.സി.ആര് സട്ടിഫിക്കറ്റുമായി രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കും. ഇപ്രകാരം രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും സെല്‍ഫ് ക്വാറന്റൈനില്‍ കഴിയേണ്ടതും കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിന്റെ നിബന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല