1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ പത്ത് ദിനാറിന് മുകളിലുള്ള മരുന്ന് വില്‍പ്പനകള്‍ ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍-റായ് റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍ നിന്നും 10 ദിനാർ മൂല്യത്തിൽ കൂടുതലുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വഴി പണം നല്‍കണം .

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചത്. നേരത്തെ സ്വകാര്യ ഫാര്‍മസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും ഫാര്‍മസിസ്റ്റ് തസ്തികളിലെ നിയമനവും കുവൈത്തികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.