1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട സമഗ്രമായ നടപടികള്‍ക്ക് പാര്‍ലമെന്ററി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് കമ്മിറ്റിക്ക് മുമ്പാകെ സാമൂഹിക കാര്യമന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അല്‍ അഖീല്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചു.

അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ സുപ്രധാനം 3,60,000 ഓളം വിദേശികളെ കുറഞ്ഞ സമയ പരിധിക്കുള്ളില്‍ നാട് കടത്തുന്നതിനാണ് പദ്ധതി.

അനധികൃതമായി രാജ്യത്തു താമസിക്കുന്ന 1, 20,000 പേരെയും അവിദഗ്ധ തൊഴിലാളികളായ 1,50, 000.പേരെയും, 60 വയസ്സിനു മുകളില്‍ പ്രായമുള്ള 90,000 പേരെയുമാണ് നാട് കടത്തുന്നതിനായി ഉദ്ദേശിക്കുന്നത്.

എന്നാല്‍ സ്വകാര്യ മേഖലയുടെ സ്വദേശിവല്‍ക്കരണം, വിദഗ്ദരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് മാനവ വിഭവശേഷി വികസിപ്പിക്കുക. സാങ്കേതികവിദ്യയുടെ വിന്യാസവും ഡിജിറ്റല്‍ പരിവര്‍ത്തനവും എന്നീ. നാലു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഇടത്തരം, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുക.

അതേസമയം രാജ്യത്ത് സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിഹരിക്കുന്നതിനുള്ള സര്‍ക്കാറിന്റെ നിലപാടാണ് മന്ത്രി മറിയം അല്‍ അഖീല്‍ യോഗത്തില്‍ അവതരിപ്പിച്ചതെന്ന് മാനവ വിഭവശേഷി സമിതി മേധാവി എംപി ഖലീല്‍ അല്‍ സലേഹ് വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.