1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രം മതിയെന്ന് നേരത്തേ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇതു സംബന്ധിച്ച് കമ്മീഷന്‍ കര്‍ശന നിര്‍ദശം നല്‍കിയത്.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ സ്വകാര്യ മേഖലയിലേക്കോ കുടുംബ വിസയിലേക്കോ മാറിയാലും കുവൈത്തിലെ താമസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കാവു എന്നാണ് കര്‍ശന നിര്‍ദേശം നല്‍കുന്നത്.

കുവൈത്തില്‍ 60 കഴിഞ്ഞ വിദേശികള്‍ക്കായി ആര്‍ട്ടിക്കിള്‍ 19 വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതനുസരിച്ചു 60 വയസ്സ് കഴിഞ്ഞവരും കുവൈത്തില്‍ സാമ്പത്തിക നിക്ഷേപമുള്ളവരും സ്വദേശികള്‍ക്കൊപ്പം സ്വകാര്യ മേഖലയില്‍ സ്ഥാപനത്തിലെ പാര്‍ട്ണറോ, വ്യവസായ സംരംഭത്തില്‍ പങ്കാളിയോ ആയിട്ടുള്ള വിദേശികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 താമസ രേഖ ലഭ്യമാകും.

അതേസമയം 100,000 കുവൈത്ത് ദിനാറില്‍ കുറയാത്ത സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള വിദേശികളെ മാത്രമേ പരിഗണിക്കുകയുള്ളു. കൂടാതെ വാണിജ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് അനുവദിക്കുക.

60 കഴിഞ്ഞ വിദേശികള്‍ പ്രത്യേകിച്ചും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവര്‍ക്ക്, കുടുംബ വിസയിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങി പോകാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കാണ് ഇത്തരത്തില്‍ താമസ രേഖ പുതുക്കുന്നതിന് അവസരം നല്‍കുന്നതിനെ കുറിച്ച് കുടിയേറ്റ വിഭാഗം ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.