1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ മാസത്തോടെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖബിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി മറുപടിയായിട്ടാണ് കുവൈത്തിലെ 684 സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്നതിന് സജ്ജമാക്കിയതായി വ്യക്തമാക്കിയത്.

നിലവിലുള്ള സാഹചര്യത്തില്‍ പരമാവധി 3,80,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങളാണ് രാജ്യത്തെ സ്‌കൂളുകളില്‍ ഉള്ളത്. എന്നാല്‍ ഇതിനകം 3,77,069 വിദ്യാര്‍ഥികളാണ് പുതിയ അധ്യായന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഓരോ ക്ലാസ്സിലും 25 കുട്ടികളില്‍ കൂടുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല.

രാജ്യത്തെ 202 കെ ജി ക്ലാസ്സുകളിലായി മൊത്തം 41,006 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഒരു ക്ലാസ്സില്‍ 20 കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്നും വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ കുവൈത്തില്‍. 60 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് സര്‍ക്കാര്‍ പരമ പ്രാധാന്യം നല്‍കി ജനജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് പദ്ധതി.ഇതനുസരിച്ചു അതിവേഗം രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണു ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

അതേസമയം രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ.59.2 ശതമാനം പേര്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകുള്‍ സജീവമാക്കുകയും കൂടാതെ മൊബൈല്‍ യൂണിറ്റുകള്‍ പ്രത്യേകം പരിഗണന നല്‍കേണ്ട സ്ഥലങ്ങളിലെത്തി കോവിഡ് വാക്സിനേഷന്‍ ദ്രുതഗതിയില്‍. പൂര്‍ത്തിയാക്കുന്നതിനാണ് നീക്കം.

കഴിഞ്ഞ ദിവസം കുവൈത്തിലെ 33 കിലോ മീറ്റര്‍ ദൂരമുള്ള ജാബര്‍ കടല്‍പാലത്തിലും വാക്സിനേഷന്‍ കേന്ദ്രം ആരംഭിക്കുകയും 5,000 ത്തോളം പേര്‍ക്ക് പ്രതിദിനം കുത്തുവെപ്പിന് സൗകര്യം ഒരുക്കിയതും കൂടാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു സെന്ററുകള്‍ ആരംഭിക്കുകയും കോവിഡ് മൊബൈല്‍ യൂണിറ്റുകളും ക്യാമ്പയിനുകളും സജീവമായതോടെ അതിവേഗം കോവിഡ് കുത്തിവെപ്പ് പുരോഗമിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.