1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോവിഡ് ആരംഭിച്ചത് മുതൽ അടഞ്ഞുകിടക്കുന്ന മുഴുവൻ വിദ്യാലയങ്ങളും സെപ്റ്റംബറിൽ തുറക്കും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുട്ടികളുടെ ബാഹുല്യമുള്ള സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലായി ക്രമീകരിക്കേണ്ടി വരുമെന്ന് സൂചന. ആരോഗ്യ സംരക്ഷണ നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും സ്കൂളുകൾ തുറക്കുകയെങ്കിലും കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലാക്കാനാണ് ശ്രമം.

രാവിലെ 7.30ന് തുടങ്ങി 11 വരയും 12ന് തുടങ്ങി വൈകിട്ട് 3.30 വരെയുമാകും ഷിഫ്റ്റുകൾ. ഒരു പീരിയഡ് 35മിനിറ്റിൽ കവിയരുതെന്നും നിർദേശമുണ്ടാകും. പൊതു/സ്വകാര്യ മേഖലയിൽ 1460 സ്കൂളുകളാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറിൽ തുറക്കാൻ ആലോചിക്കുന്നത്. പൊതുമേഖലയിൽ 855ഉം സ്വകാര്യമേഖലയിൽ 605ഉം സ്കൂളുകളുണ്ട്. പൊതുമേഖലയിൽ മാത്രം 202 കിൻ‌റർഗാർട്ടനുകളും 297 പ്രൈമറി സ്കൂളുകളുമാണുള്ളത് ഇന്റർമീഡിയറ്റ് വിഭാഗത്തിൽ 233, സെക്കൻഡറി വിഭാഗത്തിൽ 151 സ്കൂളുകളുണ്ട്. സ്വകാര്യ അറബ് സ്കൂളുകളൂം 179. ഇന്ത്യൻ ഉൾപ്പെടെ സ്വകാര്യ വിദേശ സ്വകാര്യ വിദ്യാലയങ്ങൾ 409 എണ്ണമുണ്ട്.

സർക്കാർ വിദ്യാലയങ്ങളിലെ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട 10 അംഗസംഘം എല്ലാ വിദ്യാലയങ്ങളിലും സന്ദർശനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമാന പരിശോധന സ്വകാര്യ വിദ്യാലയങ്ങളിലും ഉണ്ടാകും.

സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​മ്പ്​ 2217 അ​ധ്യാ​പ​ക​രെ വി​ദേ​ശ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​രും. ഇ​തു​സം​ബ​ന്ധി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​ഭ്യ​ർ​ഥ​ന സു​പ്രീം ക​മ്മി​റ്റി ഫോ​ർ കൊ​റോ​ണ എ​മ​ർ​ജ​ൻ​സി അം​ഗീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വേ​ന​ല​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ അ​ധ്യാ​പ​ക​രെ​യാ​ണ്​ കൊ​ണ്ടു​വ​രു​ന്ന​ത്. കോ​വി​ഡ്​ കാ​ല യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം തി​രി​ച്ചു​വ​രാ​ൻ ഇ​വ​ർ​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ ഇ​ഖാ​മ പു​തു​ക്ക​ലും യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ടു​ത്ത​ദി​വ​സം അ​ധി​കൃ​ത​ർ ച​ർ​ച്ച​ചെ​യ്യും. പ​ല​രു​ടെ​യും ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

തി​രി​ച്ചെ​ത്തി​ക്കാ​ൻ നി​ശ്ച​യി​ച്ച അ​ധ്യാ​പ​ക​ർ പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇൗ​ജി​പ്​​ത്, തു​നീ​ഷ്യ, ജോ​ർ​ഡ​ൻ, ഫ​ല​സ്​​തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ൽ പേ​രും. ഇ​വ​ർ​ക്ക്​ പു​തി​യ വി​സ ന​ൽ​കേ​ണ്ടി​വ​രും. രാ​ജ്യ​ത്ത്​ പു​തി​യ വി​സ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. അ​ധ്യാ​പ​ക​രു​ടെ വി​ഷ​യം പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ചേ​ക്കും. എ​ൻ​ട്രി​വി​സ​യി​ൽ വ​രാ​ൻ അ​നു​വ​ദി​ച്ച്​ ഇ​വി​ടെ എ​ത്തി​യ ശേ​ഷം ഇ​ഖാ​മ പു​തു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ ഭാ​ര്യ​മാ​രെ​യും മ​ക്ക​ളെ​യും ഇൗ ​ഘ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്ക​ണോ എ​ന്ന​തി​ല​ട​ക്കം തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.