1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ. സെപ്റ്റംബറിൽ സ്കൂൾ അധ്യയനവർഷം ആരംഭിക്കുക 2 ഷിഫ്റ്റായാണ്. കോവിഡ് ആരംഭിച്ച 2020 മാർച്ചിൽ അടച്ചിട്ട സ്കൂ‍ളുകളിലാണ് സെപ്റ്റംബറിൽ റഗുലർ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ മുൻ‌നിർത്തി സ്കൂൾ പ്രവർത്തനം 2 ഷിഫ്റ്റാക്കാനാണ് തീരുമാനം.

ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് ആരംഭിച്ച് 3.10ന് അവസാനിക്കുന്നതാകും രണ്ടാമത്തെ ഷിഫ്റ്റ്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങൾ പരമാവധി ക്രമീകരിക്കുക എന്നതാണ് ഷിഫ്റ്റ് ഏർപ്പെടുത്തുന്നതിനുള്ള കാരണം.

ക്ലാസ് മുറികളിൽ ഓരോ ഷിഫ്റ്റിലും പകുതി വീതം കുട്ടികൾക്ക് പ്രവേശനം. വിവിധ തലങ്ങളിൽ നടത്തിയ ചർച്ചയിലാണ് 2 ഷിഫ്റ്റ് തീരുമാനം. ആരോഗ്യമന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുക എന്നതാണ് ലക്ഷ്യം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനാണ് ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നത്.

അധ്യാപകരുടെ ജോലിയും വീതിച്ചു നൽകും. ക്ലാസ് പീരിയഡുകളുടെ എണ്ണം കുറയ്ക്കും. ക്ലാസുകളിൽ പഠിപ്പിക്കേണ്ടതില്ലാത്ത വിഷയങ്ങളുടെ അധ്യാപകരെ മറ്റ് സേവനങ്ങൾക്കായി പ്രയോജനപ്പെടുത്തും. കായിക അധ്യാപകർ ഉൾപ്പെടെയുള്ളവരെ കുട്ടികളെ സ്വീകരിക്കുന്നതിനും ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനും ആരോഗ്യ മാനദണ്ഡം പാലിച്ച് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലകളിൽ നിയോഗിക്കും.

അതിനിടെ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ഇ​വ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ സ്​​കൂ​ൾ തു​റ​ന്ന്​ ക്ലാ​സ്​ ആ​രം​ഭി​ക്കു​ക, സ്​​കൂ​ളി​ലെ ക്ലാ​സു​ക​ളും ഒാ​ൺ​ലൈ​ൻ പ​ഠ​ന​വും സ​മ​ന്വ​യി​പ്പി​ച്ച്​ കു​റ​ച്ചു​കാ​ലം കൂ​ടി കൊ​ണ്ടു​പോ​കു​ക എ​ന്നീ ര​ണ്ടു​ വ​ഴി​ക​ളും അ​ധി​കൃ​ത​ർ പരിഗണിക്കുന്നതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.