1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2023

സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി.

പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്റെ മകനായ ഷെയ്ഖ് അഹ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. നേരത്തെ 2022 ജൂലൈ, ഒക്ടോബർ മാസങ്ങളിലും പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു.

കുവൈത്ത് പൗരന്മാരുടെ വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ നിർദേശിക്കുന്ന കരട് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് ഏറ്റവും ഒടുവിലത്തെ കൂട്ട രാജിക്ക് കാരണമായത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ക്കു​ന്ന​ത്.

ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹി​ന്റെ രാ​ജി​യെ തു​ട​ർ​ന്ന് 2022 ജൂ​ലൈ 24നാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത്. 2022 സെ​പ്റ്റം​ബ​റി​ലെ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​റ​കെ ഈ ​സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു. തു​ട​ർ​ന്ന് 2022 ഒ​ക്ടോ​ബ​റി​ൽ ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​നെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റു.

11 പു​തു​മു​ഖ​ങ്ങ​ളെ​യും ര​ണ്ടു വ​നി​ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വ​ലി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ നി​ല​വി​ൽ വ​ന്ന​ത്. ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് വി​ജ​യി​ച്ച ര​ണ്ട് എം.​പി​മാ​രും മ​ന്ത്രി​സ​ഭ​യി​ലെ​ത്തി. 15 അം​ഗ മ​ന്ത്രി​സ​ഭ​യി​ൽ മു​ൻ സ​ർ​ക്കാ​റി​ലെ മൂ​ന്നു​ പേ​രും അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു പൂ​ർ​ത്തി​യാ​കു​ക​യും പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ വ​രു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്ത് രാ​ഷ്ട്രീ​യ സ്ഥി​ര​ത നി​ല​നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു പൊ​തു അ​ഭി​പ്രാ​യം. സ​ർ​ക്കാ​റും എം.​പി​മാ​രും ര​മ്യ​ത​യി​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സ​ർ​ക്കാ​റും രാ​ജി​വെ​ച്ച​തോ​ടെ ഇ​ത് തെ​റ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.