1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2022

സ്വന്തം ലേഖകൻ: കുവെെറ്റിൽ വിദേശ അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിന് സൗകര്യമൊരുക്കുന്ന വികേന്ദ്രീകൃത സംവിധാനം അടുത്ത ആഴ്ച നിലവിൽ വരുമെന്ന് റിപ്പോർട്ട് പുറത്ത്. അധ്യാപകരുടെ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന് അനുമതി നൽകുന്നത് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

വിദേശ അധ്യാപകരുടെ ഇഖാമ പുതുക്കൽ നടപടിക്രമങ്ങൾക്ക് കാലതാമസം വരുന്നു എന്നതായിരുന്നു ഉയർന്നു വന്ന പരാതി. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ കാലതാമസം നേരിടാതിരിക്കാൻ സഹായിക്കും. അധ്യാപകരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾ ഏകോപനത്തോടെ പൂർത്തിയാക്കാൻ സാധിക്കും, കൂടാതെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ ഒരുമിച്ച് കാര്യങ്ങൾ ചെയ്യന്നത് കൊണ്ട് ഗുണങ്ങൾ വേഗത്തിൽ അധ്യാപകർക്ക് ലഭിക്കും. ഒരുവർഷം കാലാവധിയുള്ള ഇഖാമ രണ്ട് വർഷമാക്കാനും ഇപ്പോൾ ഏകദേശം ധാരണയായിട്ടുണ്ട്.

അതേസമയം, കുവൈത്തിൽ പ്രധാന റോഡുകൾക്ക് കുറുകെ സ്ഥാപിച്ച ഹൈടെക് നടപ്പാലങ്ങൾ വൃത്തികേടായി കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. എസി സ്ഥാപിച്ച പാലങ്ങളിൽ ആണ് ചപ്പുചവറുകളും മറ്റും കിടക്കുന്നത്. ടൈൽ വിരിച്ച നിലത്ത് പലരും തുപ്പിവെച്ചിട്ട് പോലും ഉണ്ട്. വിദേശികൾ ആണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് ഉയരുന്ന പരാതി.

ഹൈടെക് അല്ലാത്ത രീതിയിൽ ഉള്ള ഓവർ ബ്രിഡ്ജുകൾ പലരും ഇതിനേക്കാൾ മോശം ആയ അവസ്ഥയിലാണ്. റോഡ് മുറിച്ചുകടക്കുമ്പോൾ അപകടം ഒഴിവാക്കാൻ ആണ് ഇത്തരത്തിലുള്ള പാലങ്ങൾ പണിഞ്ഞിരിക്കുന്നത്. പഴയ പാലങ്ങൾ നവീകരിച്ച് പുതിയത് നിർമ്മിച്ചെങ്കിലും പലതിന്റെയും അവസ്ഥ ഭീകരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.