1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2023

സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് 4 വർഷത്തേക്ക് മാറ്റിവെക്കാൻ ആണ് കുവെെറ്റ് യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കൗൺസിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവിട്ടതെന്ന് കുവെെറ്റ് പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.

അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശികളുടെ കുറവിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനവുമായി യൂണിവേഴ്‌സിറ്റി കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 431 വിദേശികളെ പിരിച്ചു വിടാൻ വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. കുവെെറ്റ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അധികൃതർക്ക് നൽകിയിരുന്നു.

എന്നാൽ കുവെെറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികൾ ആണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. മീഡിയ വൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പൊതുമേഖലയിൽ ജോലി ചെയ്യുന്നത് 372,800 കുവെെറ്റികൾ ആണ്. 110,400 പ്രവാസി ആണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ 75 ശതമാനം പേരും ജോലിക്കുള്ളത് പ്രവാസികൾ ആണ്. അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശികളുടെ കുറവിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.